News Crime

സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് പ്രതിചേര്‍ത്ത റമീസിന്റെ വീട്ടില്‍ റെയ്ഡ്

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് പ്രതിചേര്‍ത്ത റമീസിന്റെ വീട്ടില്‍ റെയ്ഡ്. പെരിന്തല്‍മണ്ണയിലെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. നേരത്തെയും 2014-ല്‍ തിരുവനന്തപുരത്ത് രണ്ട് തവണയായി രണ്ട് കിലോ വീതം സ്വര്‍ണം കടത്തിയിട്ടുണ്ട്. 2017-ല്‍ കരിപ്പൂര്‍ വഴി പതിനേഴര കിലോ സ്വര്‍ണം കടത്തി. നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുമാണ്. രണ്ടു ബാഗുകളിലായി അന്ന് കൊണ്ടുവന്നത് ആറു റൈഫിളുകള്‍ ഗ്രീന്‍ചാനല്‍വഴി കടത്താന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍പ്പ് ഷൂട്ടറായ റമീസ് മണ്ണാര്‍ക്കാട് വനമേഖലയില്‍ അടക്കം മൃഗവേട്ട നടത്തിയതിന്റെ പേരില്‍ കേസുകളുണ്ട്. 2014-ല്‍ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ്. മുസ്ലീം ലീഗ് നേതാക്കളുമായി കുടുംബ ബന്ധവും 26-കാരനുണ്ട്.