News Crime

ദളിത് യുവാവിന്റെ കൈ വെട്ടിയ സംഭവം: പ്രതി ബേസിലിനായി തിരച്ചില്‍, ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിന്റെ കൈ വെട്ടിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായി സൂചന. പ്രതി ബേസിലിനായി തിരച്ചില്‍ തുടരുന്നു. വെട്ടേറ്റ മൂവാറ്റുപുഴ സ്വദേശി അഖില്‍ ശിവന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബേസിലിന്റെ സഹോദരിയെ പ്രണിയിച്ചതിനാണ് ബേസില്‍ അഖിലിന്റെ കൈ വെട്ടിയത്.