News Crime

പതിമൂന്നുകാരിയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: അച്ഛനൊപ്പം ബന്ധുവീട്ടിൽ നിന്നിറങ്ങിയ പതിമൂന്നു വയസുകാരിയുടെ മൃതദേഹം എറണാകുളം മുട്ടാർ പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്കിലേക്ക് വ്യാപിപ്പിച്ച് പോലീസ്. വാളയാർ ചെക്ക്പോസ്റ്റ് വഴി കുട്ടിയുടെ അച്ഛൻ സനുമോഹന്റെ വാഹനം കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. സംഭവത്തിൽ കുട്ടിയുടെ അമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Mathrubhumi News is now available on WhatsApp. Click here to subscribe.