News Crime

കൗണ്‍സലിങ്ങുകള്‍ ഫലം കാണുന്നില്ല; മാനസികാരോഗ്യം വീണ്ടെടുക്കാനാവാതെ കുരുന്നുകള്‍

കൊച്ചി: നിരന്തരമായി കൗണ്‍സലിങുകള്‍ നല്‍കുമ്പോഴും ലൈംഗിക അതിക്രമത്തിന് ഇരയായ ഭൂരിഭാഗം കുട്ടികള്‍ക്കും വര്‍ഷങ്ങള്‍ക്കിപ്പുറവും മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്നില്ല. പതിനാറാം വയസു വരെ കൂട്ടുകാരിയുടെ അച്ഛനില്‍ നിന്നും പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിനി പഠനം തുടരാന്‍ പോലുമാകാതെ ഒമ്പതു വര്‍ഷമായി ചികിത്സയിലാണ്. മകളുടെ നീതിക്കു വേണ്ടി 2011 മുതല്‍ കോടതി കയറിയിറങ്ങുകയാണ് കുടുംബം. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര.