ദിലീപിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡ് 5 മണിക്കൂര്‍ പിന്നിട്ടു
തോക്ക് തേടി നടന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡ്. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പരാമര്‍ശമുള്ള തോക്ക് കണ്ടെത്താനാണ് പരിശോധന നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുമ്പോള്‍ ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്നാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി. റെയ്ഡ് 5 മണിക്കൂര്‍ പിന്നിട്ടു. സഹോദരന് അനൂപിന്റെ വീട്ടിലും ദിലീപിന്റെ പ്രൊഡക്ഷന്‍ കമ്പിനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും സമാന്തരമായി റെയ്ഡ് നടക്കുന്നുണ്ട്.