News Crime

ഡോളര്‍ കടത്തിയ കേസ്: യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെ പ്രതിചേര്‍ക്കും

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഹെഡായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്‌റിയെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് കോടതിയെ സമീപിച്ചു. ഖാലിദിനെ നാട്ടിലെത്തിക്കാന്‍ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. ഇതില്‍ എം.ശിവശങ്കറിന്റെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.