News Crime

മാവേലിക്കരയില്‍ ഒരു കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് തെളിഞ്ഞു

 ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റില്‍ ഒരു കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് തെളിഞ്ഞു.അജ്ഞാത മൃതദേഹം എന്ന് കരുതി മറവുചെയ്തത് ചെട്ടികുളങ്ങര സ്വദേശിയുടെ മരണത്തിനാണ് ഒരുവര്‍ഷത്തിന് ശേഷം തുമ്പുണ്ടായത്. സ്വവര്‍ഗരതിക്കായി നിര്‍ബന്ധിച്ച് കൊണ്ടുപോയ വിനോദ് പുഴയില്‍ മുങ്ങിമരിച്ചു എന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. മരണവുമായി ബന്ധപ്പെട്ട് പേള സ്വദേശികളായ ഷിബു, അനില്‍കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Mathrubhumi News is now available on WhatsApp. Click here to subscribe.