News Crime

താഴത്തങ്ങാടി കൊലപാതകക്കേസില്‍ പ്രതി മുഹമ്മദ് ബിലാലുമായി കൊച്ചിയില്‍ തെളിവെടുപ്പ് നടത്തി

കൊച്ചി: താഴത്തങ്ങാടി കൊലപാതകക്കേസില്‍ പ്രതി മുഹമ്മദ് ബിലാലുമായി അന്വേഷണ സംഘം കൊച്ചിയില്‍ തെളിവെടുപ്പ് നടത്തി. കൊലക്ക് ശേഷം പ്രതി താമസിച്ചിരുന്ന ഇടപ്പള്ളി കുന്നുംപുറത്തെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട ഷീബയുടെ സ്വര്‍ണം അന്വേഷണ സംഘം കണ്ടെത്തി