News Crime

ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഏഴാം ദിനവും തുടരുന്നു

ബെംഗളൂരു: ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യല്‍ ഏഴാം ദിനവും തുടരുന്നു. കേരളത്തില്‍ ബിനീഷിന്റെ വീട്ടിലും ബിനാമി സ്ഥാപനങ്ങളിലും നടന്ന പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാകും ഇന്നത്തെ ചോദ്യം ചെയ്യല്‍. അതേസമയം ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ച അബ്ദുല്‍ ലത്തീഫ് ഇതുവരെ ബെംഗളുരുവില്‍ എത്തിയിട്ടില്ല.