News Crime

ബിനീഷിനെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിക്കാന്‍ സാധ്യത

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മൊഴി പരിശോധിച്ച ശേഷം ബിനീഷ് കോടിയേരിയെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിക്കാന്‍ സാധ്യത. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പണമിടപാട് സംബന്ധിച്ച ചോദ്യങ്ങളാണ് ഇ.ഡിയുടെ ഭാഗത്തു നിന്നും പ്രധാനമായും ഉണ്ടായത്. ബിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ പേരേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും.