News Crime

ബിനീഷിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്ന ഇ.ഡി സംഘം തിരുവനന്തപുരത്ത് തുടരും

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്ന ഇ.ഡി സംഘം തിരുവനന്തപുരത്ത് തുടരും. കര്‍ണാടകയില്‍ നിന്ന് വന്ന സംഘം മടങ്ങി. ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയിഡിനാണ് ഈ സംഘം എത്തിയത്. ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന അബ്ദുല്‍ലത്തീഫിനെറ ഫോണും ഇ.ടി പിടിച്ചെടുത്തതായി സൂചന.