News Crime

കളിയിക്കാവിള കൊലപാതകം; എല്ലാപ്രതികളെയും പിടികൂടണമെന്ന് എഎസ്‌ഐ വില്‍സന്റെ ഭാര്യ

തിരുവനന്തപുരം: കളിയിക്കാവിള കേസില്‍ കര്‍ണാടകയിലെ ഉഡുപ്പിയില്‍ പിടിയിലായ മുഖ്യ പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നു. പ്രതികള്‍ക്കെതിരെ കര്‍ണാടകയില്‍ കേസുള്ളതിനാല്‍ തമിഴ്‌നാട് പോലീസിന് ഉടനെ പ്രതികളെ കൈമാറിയേക്കില്ല. മുഖ്യപ്രതികള്‍ക്കെതിരെ കേരളത്തിലും കേസ് ചാര്‍ജ് ചെയ്യുമെന്നാണ് സൂചന. അതേസമയം എല്ലാപ്രതികളെയും പിടികൂടണമെന്ന് കൊല്ലപ്പെട്ട എസ്.എസ്.ഐ വില്‍സന്റെ ഭാര്യ ഏയ്ഞ്ചല്‍ മേരി പ്രതികരിച്ചു.