News Crime

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; 11 കിലോ പിടികൂടി

പാലക്കാട്: പാലക്കാട് ഇന്നും വന്‍ കഞ്ചാവ് വേട്ട. മണ്ണാര്‍ക്കാട് നിന്നു 11കിലോ കഞ്ചാവ് പിടികൂടി. ഈ ആഴ്ച എക്‌സൈസ് മാത്രം പിടികൂടിയത് 52 കിലോ കഞ്ചാവാണ്. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശികളായ രഞ്ജിത്ത്, അസീബ് എന്നിവരെയാണ് എക്‌സൈസുകാര്‍ പിടികൂടിയത്. ചൈന്നൈയില്‍നിന്നു കോഴിക്കോട്ടേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഇരുവരും. മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍വെച്ച് ഇവര്‍ സഞ്ചരിച്ച ബസില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കായി കയറി.  ഇരുവരും ബസില്‍നിന്നും ഇറങ്ങി ഓടി. ഇവരെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ഇതോടെ ഈ ആഴ്ച എക്‌സൈസ് സംഘം മാത്രം പിടികൂടിയ കഞ്ചാവ് അന്‍പത്തിരണ്ടു കിലോ ആയി. ഒറിസ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട്ടില്‍ ഇറക്കിയാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത് എന്നാണു എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. തെരെഞ്ഞെടുപ്പ് കാലമായതിനാലാവം ഇത്രയേറെ കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്നും അവര്‍ കരുതുന്നു.