News Crime

കേരളത്തിലേക്ക് കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ വാളയാറില്‍ പിടികൂടി

പാലക്കാട്: കേരളത്തിലേക്ക് കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പാലക്കാട് വാളയാറില്‍ പോലീസ് പിടികൂടി. തക്കാളി ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും ഏഴായിരത്തി അഞ്ഞൂറ് ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. മിനി ലോറിയില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.