13-കാരന് ലഹരി നൽകുന്നത് ചോദ്യം ചെയ്തു; അമ്മക്കും കുടുംബാംഗങ്ങൾക്കും ക്രൂര മർദനം
ആലപ്പുഴ പൂന്തോപ്പിൽ പതിമൂന്നുകാരന് ലഹരിമരുന്ന് നൽകുന്നത് ചോദ്യം ചെയ്തതിന് അമ്മക്കും കുടുംബാംഗങ്ങൾക്കും ക്രൂര മർദനം. പ്രായപൂർത്തിയാകാത്തവരിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കാനോ അക്രമത്തിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനോ പോലീസ് തയ്യാറാകുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.