ജോലിക്ക് പോകാനിറങ്ങിയ യുവതിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഭർതൃപിതാവ്
ജോലിക്ക് പോകാൻ ഇറങ്ങിയ യുവതിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഭർതൃപിതാവിന്റെ ക്രൂരത. സിസി ടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ക്രൂരത പുറം ലോകമറിഞ്ഞത്. 26കാരിയായ കാജൽ ജോലിക്ക് പോകാനിറങ്ങിയപ്പോൾ തടഞ്ഞ ഭർതൃപിതാവ് യുവതി അനുസരിക്കില്ലെന്ന് കണ്ടപ്പോൾ റോഡിൽ കിടന്ന ഇഷ്ടികയെടുത്ത് മർദ്ദിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പിന്നാലെയെത്തി ഇഷ്ടിക കൊണ്ട് മർദ്ദിക്കുന്നുണ്ട്.