News Crime

വാഗമണ്ണില്‍ ഏഴ് മ്ലാവിന്‍കൊമ്പും നാടന്‍തോക്കുമായി പിതാവും മകനും അറസ്റ്റില്‍

ഇടുക്കി: വാഗമണ്ണിന് സമീപം ഏഴ് മ്ലാവിന്‍ കൊമ്പുകളും നാടന്‍ തോക്കുമായി പിതാവും മകനും അറസ്റ്റില്‍. വാഗമണ്‍ ചക്കിമാലി സ്വദേശികളായ ബെനഡിക്ട് മകന്‍ ബിപിന്‍ എന്നിവരെയാണ് വനം വകുപ്പ് ഫ്ളയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മുല്ലക്കാനം വനമേഖലയില്‍ നായാട്ട് നടത്തുന്നതിനിടയിലാണ് കൊമ്പുകള്‍ കണ്ടെത്തിയത് എന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്.