News Crime

ഭാഗ്യലക്ഷ്മിക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധവുമായി ഫെഫ്ക

കൊച്ചി: ഭാഗ്യലക്ഷ്മിക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിക്കുന്നതായി ഫെഫ്കയുടെ പ്രതികരണം. ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപട സദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മിയുടെ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണെന്നും ഫെഫ്കയുടെ വാര്‍ത്താക്കുറിപ്പ്.