News Crime

ക്രൈം ത്രില്ലറില്‍ വ്യത്യസ്തമായി വിഡോസ്

ക്രൈം തില്ലര്‍ സിനിമകളുടെ നിരയില്‍ വ്യത്യസ്തമാവുകയാണ് വിഡോസ്. നാലു സ്ത്രീകളുടെ മോഷണ പദ്ധതിയാണ് സിനിമ. പതിവ് ക്രൈം ജനുസിലെ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് വിഡോസിന്റെ അവതരണം. കവര്‍ച്ചയ്ക്കിടെയുണ്ടാകുന്ന വെടവെയ്പില്‍ കൊല്ലപ്പെടുന്ന നാലു കൊള്ളക്കാര്‍. അവര്‍ ഉണ്ടാക്കി വെച്ച ബാധ്യതകള്‍ തീര്‍ക്കാന്‍ മോഷണം ആസൂത്രണം ചെയ്യുന്ന അവരുടെ വിധവകള്‍. അതാണ് വിഡോസിന്റെ പ്രമേയം. നാലു സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് വിഡോസിന്റെ കഥ പുരോഗമിക്കുന്നത്.