News Crime

കൊച്ചിയില്‍ സിനിമാ നടിയുടെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പ്

കൊച്ചി: കൊച്ചി പനമ്പള്ളി നഗറിലെ സിനിമാ താരം ലീനാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഢംബര ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് വെടിയുതിര്‍ത്തത്. ഉച്ചക്ക് മൂന്നേ മുക്കാലോടെയാണ് സംഭവം. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. അക്രമികളുടെ ലക്ഷ്യം ഭീക്ഷണിപ്പെടുത്തലായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീന നേരത്തെ പോലീസ് പിടിയിലായിരുന്നു.