News Crime

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ ആദ്യ കുറ്റപത്രം നാളെ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ ആദ്യ കുറ്റപത്രം നാളെ രാവിലെ സമര്‍പ്പിക്കും. റോയ് തോമസ് വധക്കേസിലാണ് ഡി.വൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇരുന്നൂറിലധികം സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണ്ണായകമായി.