News Crime

അഭയ കേസ്: പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി നാളെ

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടോടടുത്ത നിയമ പേരാട്ടങ്ങൾക്കൊടുവിൽ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി കോടതി. കേസിൽ ഉൾപ്പെട്ട രണ്ടു പ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തി. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇരുവരും കൊലക്കുറ്റം ചെയ്തു എന്നു കണ്ടെത്തിയ കോടതി സിസ്റ്റർ സെഫിയെ അതിക്രമിച്ചു കയറിയ കുറ്റത്തിൽ നിന്ന് ഒഴിവാക്കി. ശിക്ഷാ വിധി നാളെ പ്രസ്താവിക്കും