News Crime

ബോട്ടുടമകളെ കബളിപ്പിച്ച് ബോട്ട് സ്വന്തമാക്കുന്ന സംഘം കൊല്ലത്ത്

കൊല്ലം: കടക്കെണിയിലാകുന്ന മത്സ്യബന്ധന ബോട്ടുടമകളെ സഹായിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബോട്ട് സ്വന്തമാക്കുന്ന സംഘം കൊല്ലത്ത് പ്രവര്‍ത്തിക്കുന്നതായി സംശയം. അഡ്വാന്‍സ് തുക നല്‍കി ബോട്ടിന്റെ രേഖകള്‍ സ്വന്തമാക്കിയാണ് തട്ടിപ്പ്. കൊല്ലം വെള്ളിമണ്‍ സ്വദേശിയും മത്സ്യബന്ധന ബോട്ട് ഉടമയുമായ മണികണ്ഠന്‍ തട്ടിപ്പ് സംഘത്തെ കുറിച്ച് പരാതി നല്‍കി.