മലദ്വാരമില്ലാതെ ജനിച്ച മകളുടെ ചികിത്സയിൽ നിരാശയിലായ മാതാവ് മകളെ കൊന്ന ശേഷം ജീവനൊടുക്കി
ശിവഗംഗ സിങ്കപുണരി അർസിനാംപട്ടി സ്വദേശികളായ ജയരാജിനും സംഗീതയ്ക്കും അഞ്ച് വർഷം മുൻപാണ് പെൺകുഞ്ഞ് ജനിക്കുന്നത്. പ്രഗന്യക്ക് പക്ഷേ ജന്മനാ മലദ്വാരമുണ്ടായിരുന്നില്ല. ഒട്ടേറെ ആശുപത്രികളിൽ കഴിഞ്ഞ അഞ്ച് വർഷം ചികിത്സിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു.