News Crime

സ്വര്‍ണക്കടത്ത്: ഗൂഢാലോചന നടന്ന ഫ്‌ളാറ്റില്‍ ശിവശങ്കര്‍ സ്ഥിരം സന്ദര്‍ശകനെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഗൂഢാലോചന നടന്ന സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ സ്ഥിരം സന്ദര്‍ശകനെന്ന് വെളിപ്പെടുത്തല്‍. സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള ഹെദര്‍ ടവര്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റി പ്രഭാകരനാണ് മാതൃഭൂമി ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്. എന്നും പുലര്‍ച്ചെ ഒരുമണിയോടെയാണ് ശിവശങ്കര്‍ എത്താറുള്ളത്. വിവാദ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടന്നെന്നും സുരക്ഷാജീവനക്കാരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.