News Crime

തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്നും പണം തട്ടിയത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേര് ഉപയോഗിച്ച്

തിരുവനന്തപുരം: തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്നും പണം തട്ടിയത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേര് ഉപയോഗിച്ച്. കൊച്ചി കേന്ദ്രീകരിച്ചുള്ള ശക്തി ഫൈനാന്‍സ് എന്ന സ്ഥാപനത്തിന്റെ പേരാണ് തട്ടിപ്പിന് വേണ്ടി ഉപയോഗിച്ചത്. സ്ഥാപനത്തിന്റെ പേര് ദുരുപയോഗം ചെയ്തതിനെതിരെ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.