News Crime

തൃശൂരില്‍ കൊലക്കേസ് പ്രതിയെ ഒരു സംഘം വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ വീണ്ടും കൊലപതാകം. കൊലക്കേസ് പ്രതി മുറ്റിച്ചൂര്‍ സ്വദേശി നിധിലാണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയായിരുന്നു. കാറില്‍ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറില്‍ എത്തിയ അക്രമികള്‍ വണ്ടിയിലിടിച്ച ശേഷം പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.