News Crime

വായ്പാ തട്ടിപ്പ് തലസ്ഥാനത്തും; വായ്പ നല്‍കാമെന്ന് പറഞ്ഞ് സത്രീകളെ വഞ്ചിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് വായ്പ നല്‍കാമെന്ന് പറഞ്ഞ് ഒരു സംഘം പണം തട്ടിയതായി പരാതി. പോത്തന്‍കോട് പാലോട്ട്‌കോണം കോളനി സ്വദേശികളായ 21 സ്ത്രീകളാണ് കബളിപ്പിക്കപ്പെട്ടത്. തലസ്ഥാനത്തെ പല സ്ഥലങ്ങളിലും ഇത്തരം തട്ടിപ്പ് നടന്നതായാണ് സൂചന.