News Crime

ശല്യംചെയ്തത് എതിര്‍ത്ത പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ വെടിവെച്ച് കൊന്നു: പ്രതി തൗഫീഖ് പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപം വല്ലഭ്ഘട്ടില്‍ കോളേജില്‍ നിന്ന് വരുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അറസ്റ്റിലായ വ്യക്തി മകളെ ശല്യപ്പെടുത്തിയിരുന്നതായി പരാതി പറഞ്ഞിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് കോളേജില്‍ നിന്ന് പുറത്തേയ്ക്ക് വന്ന പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി കൊണ്ട് പോകാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ പെണ്‍കുട്ടിക്ക് നേരെ പിടിയിലായ തൗഫിക്ക് വെടിവെയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.