News Crime

12 വയസുകാരിയുടെ ആത്മഹത്യ; അമ്മയ്‌ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കും

ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ പന്ത്രണ്ടു വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് പോലീസ് കേസെടുത്തേയ്ക്കും. കുട്ടിയെ അമ്മ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനു മൊഴിയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടത്തലുകളും പരിഗണിച്ചാകും നടപടി.