News Crime

സ്വര്‍ണക്കടത്ത് കേസ്: പ്രതികള്‍ക്ക് ഫ്ലാറ്റ് ബുക്കുചെയ്ത് നല്‍കിയ അരുണ്‍ ബാലചന്ദ്രനെതിരെ നടപടി ബിഗ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ലാറ്റ് ബുക്കുചെയ്ത് നല്‍കിയ ഐ.ടി വകുപ്പിലെ അരുണ്‍ ബാലചന്ദ്രനെതിരെ നടപടി. അരുണിനെ ഐ.ടി വകുപ്പില്‍നിന്ന് മാറ്റി. മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ഫ്ലാറ്റ് ബുക്കുചെയ്ത് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി ഹൈപ്പവര്‍ ഡിജിറ്റല്‍ കമ്മിറ്റിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് നീക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന നിലയിലാണ് അരുണ്‍ ബാലചന്ദ്രന്‍ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്. എന്നാല്‍ സ്പ്രിംഗ്ലര്‍ സയമത്ത് പുതിയ തസ്തികയില്‍ നിയമിക്കുകയായിരുന്നു. മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്