News Crime

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം: സമാന കേസിലെ സിബിഐ നടപടികള്‍ സംശയ നിഴലില്‍

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐയും അന്വേഷിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ സമാന കേസില്‍ സി.ബി.ഐയുടെ നടപടികള്‍ സംശയ നിഴലില്‍. തിരുവനന്തപുരം വഴി 25 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും അറസ്‌റ്റോ, അന്വേഷണ റിപ്പോര്‍ട്ടോ ഇല്ല. 2019-ല്‍ ഡി.ആര്‍.ഐ ആണ് കേസ് ആദ്യം അന്വേഷിച്ചത്.