News Crime

സ്വര്‍ണക്കടത്ത് കേസ്: 2000 ജി.ബി ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍.ഐ.എ

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായ സ്വപ്നയും സന്ദീപും നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി ദേശീയാന്വേഷണ ഏജന്‍സി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ലാപ്‌ടോപ്പും മൊബൈലും ശാസ്ത്രീയ പരിശോധന നടത്തിയതിലൂടെ രണ്ടായിരം ജി.ബി തെളിവുകള്‍ വീണ്ടെടുക്കാനായെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ സന്ദീപ് നായര്‍ ഉള്‍പ്പെടെ മൂന്നുപ്രതികളെ നാലു ദിവസത്തേക്ക് ദേശീയാന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങി.