News Crime

ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്നു; സംഭവങ്ങളില്‍ അന്വേഷണവുമയി പോലീസ്

കോഴിക്കോട്: വ്യത്യസ്ത സംഭവങ്ങളില്‍ ട്രെയിനുകളില്‍ യാത്രക്കാരെ കൊള്ളയടിച്ച് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 14 ലക്ഷം രൂപയുടെ മോഷണം നടന്ന കേസില്‍ റെയില്‍വെ പൊലീസും ആര്‍പിഎഫും അന്വേഷണം ആരംഭിച്ചു. ചെന്നൈ സ്വദേശി പൊന്നുമാരന്റെ കൈയ്യില്‍ നിന്ന് 10 ലക്ഷം രൂപയുടെ സാധനങ്ങളും കാഞ്ഞങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ അഭരണങ്ങള്‍ അടക്കമാണ് കൊള്ളയടിച്ചത്.