News Crime

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ വേട്ട, മൂന്ന് കോടിയിലധികം രൂപയുടെ സ്വര്‍ണം പിടിച്ചു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഏഴര കിലോ സ്വര്‍ണം പിടികൂടി. അഞ്ചര കിലോ സ്വര്‍ണവുമായി രണ്ട് ആന്ധ്ര സ്വദേശികളും രണ്ട് കിലോ സ്വര്‍ണവുമായി മുംബൈ സ്വദേശിയും പിടിയിലായി. വിപണിയില്‍ സ്വര്‍ണത്തിന് മൂന്ന് കോടിയിലധികം രൂപ വില വരും. ഏയര്‍ കസ്റ്റംസ് ഇന്‍ലിജന്‍സും ഡി.ആര്‍.ഐയുമാണ് സ്വര്‍ണം പിടികൂടിയത്.