News Crime

കോട്ടയം നഗരത്തിൽ വീട് കയറി ഗുണ്ടാ ആക്രമണം

കോട്ടയം നഗരത്തിൽ വീട് കയറി ഗുണ്ടാ ആക്രമണം.14 അംഗം ഗുണ്ടാ സംഘമാണ് വാടകവീട് കയറി ആക്രമണം നടത്തിയത്. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർ ഖാൻ എന്നിവർക്ക് അക്രമത്തിൽ പരിക്കേറ്റു. പരിക്കേറ്റ യുവാക്കളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.