ശിവശങ്കറിനെതിരെയുള്ള കുറ്റപത്രത്തിന് സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്ന് ഇഡി
കൊച്ചി: കള്ളപ്പണകേസില്‍ ശിവശങ്കറിനെതിരെയുള്ള കുറ്റപത്രത്തിന് സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കുറ്റപത്രത്തിനെതിരെ ശിവശങ്കര്‍ നല്കിയ ഹര്‍ജിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ.ഡി തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതിനിടെ, മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ അടുത്തയാഴ്ച അവസാനത്തോടെ വീണ്ടും വിളിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം.