News Crime

ഹരിത ഫിനാന്‍സ് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ കിട്ടാന്‍ നടപടി വേണം-ആക്ഷന്‍ കൗണ്‍സില്‍

ഇടുക്കി: നെടുങ്കണ്ടം രാജ് കുമാര്‍ കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹരിത ഫിനാന്‍സ് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്നതിനുള്ള നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊള്ളണമെന്ന് ആക്ഷന്‍ കൗണ്‍സില്‍. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളായ് വന്നിട്ടുള്ള വസ്തുതകള്‍ സത്യസന്ധമാണന്നും സ്വാഗതം ചെയ്യുന്നെന്നും ഭാരവാഹികള്‍ അറിയിച്ചു.