News Crime

എം ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി. വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശിവ ശങ്കരൻ കോടതിയെ സമീപിച്ചത്. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഒഴികെയുള്ള മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.