News Crime

സ്ത്രീധനം നല്‍കാത്തതിന് യുവതിയെ പട്ടിണിക്കിട്ട് കൊന്നു; തുഷാര മരിക്കുമ്പോള്‍ ഭാരം 20 കിലോ

ഓയൂര്‍: കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്നതാണെന്ന് പോലീസ് റിപ്പോര്‍ട്ട്. മാര്‍ച്ച് 21നാണ് ചന്തുലാലിന്റെ ഭാര്യ തുഷാര (27) ചെങ്കുളം പറണ്ടോട്ടുള്ള ഭര്‍തൃഗൃഹത്തില്‍ മരിച്ചത്. ചന്തുലാലും ഇയാളുടെ മാതാവ് ഗീതാലാലും വീട്ടില്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായും തുഷാരയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. സ്ത്രീധനപീഡനത്തിന് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), ചന്തുലാലിന്റെ അമ്മ ഗീതാലാല്‍ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.