News Crime

മെറിന് കുത്തേല്‍ക്കുന്നത് ജോലി കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍

ജോലികഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് മെറിന്‍ ജോയി (28) ക്ക് കുത്തേല്‍ക്കുന്നത്. മെറിന്‍ ജോലി ചെയ്തിരുന്ന സൗത്ത് ഫ്‌ളോറിഡയിലെ ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ കാത്തു നിന്ന ഭര്‍ത്താവ് ഫിലിപ് മാത്യുവാണ് മെറിനെ കുത്തി പരിക്കേല്‍പിച്ചത്. സംഭവത്തിനു ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഫിലിപ്പിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.