News Crime

കാസര്‍കോട്ടെ 16-കാരിയുടെ മരണം കൊലപാതകം; ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് സഹോദരന്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലിലെ ആന്‍മേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയായിരുന്നു കൊലപാതകം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്ന് ആല്‍ബിന്‍ പോലീസിനോട് പറഞ്ഞു. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നി ഇപ്പോഴും ആശുപത്രിയിലാണ്. സാമ്പത്തിക താത്പര്യങ്ങള്‍ക്കും സ്വത്ത് തട്ടിയെടുക്കുന്നതിനും വേണ്ടിയാണ് ആല്‍ബിന്‍ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.