കോവിഡ് കാലത്തെ അനധികൃത മദ്യ വിൽപന; തൃശൂരിലെ ബാറുടമയെ എക്സൈസ് പ്രതി ചേർത്തു
കോവിഡ് കാലത്തെ അനധികൃത മദ്യവിൽപനയ്ക്ക് തൃശൂരിലെ ബാറുടമയെ എക്സൈസ് പ്രതിയാക്കി. ബാറുടമ കെ.പി.കുര്യനെ അഞ്ചാം പ്രതിയാക്കി, രാമവർമപുരം കാങ്കപ്പാടൻ ബാർ പൂട്ടി. ബാറിന്റെ ലൈസൻസ് റദ്ദാക്കാനും നീക്കം.