News Crime

കൊച്ചിയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. തൃക്കാക്കരയിലും കൊച്ചി നഗരത്തിലുമുള്ള റൂമുകളില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്.