News Crime

അട്ടപ്പാടിയിലെ ശിശുരോദനം- മാതൃഭൂമി അന്വേഷണം

ഈ വര്‍ഷം രണ്ട് മാസത്തിനുള്ളില്‍ തന്നെ അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ മരിച്ചുകഴിഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മരിച്ചത് 142 ആദിവാസി കുട്ടികള്‍. ആദിവാസി കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി 20 കോടി രൂപ ഈ വര്‍ഷവും ചിലവഴിച്ചു. പണം ചിലവഴിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്ന പദ്ധതികളില്‍ നിന്ന് ആദിവാസികള്‍ ഒഴിഞ്ഞു നില്‍ക്കുമ്പോള്‍ നവജാത ശിശുക്കളുടെ മരണം തുടര്‍ക്കഥയാവുകയാണ്. മാതൃഭൂമി അന്വേഷണം.