News Crime

സിസിലയന്‍ മാഫിയയെ തളയ്ക്കാനൊരുങ്ങി ഇറ്റാലിയന്‍ പോലീസ്

സിസിലയന്‍ മാഫിയയെ തളയ്ക്കാനൊരുങ്ങി ഇറ്റാലിയന്‍ പോലീസിന്റെ നീക്കം. കോസാനോസ്ട്രാ കുടുംബങ്ങളിലെ 46 അംഗങ്ങളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പലേമോ മേഖലയിലെ വമ്പനായ സെറ്റിമിയോ മിനിയോയും അറസ്റ്റിലായി. 1990കളില്‍ തകര്‍ന്നടിഞ്ഞ മാഫിയാ സംഘങ്ങള്‍ വീണ്ടും സംഘടിക്കുന്നത് തടയാനാണ് ഇറ്റാലിയന്‍ പോലീസ് കടുത്ത നടപടികളുമായി രംഗത്ത് എത്തിയത്. സിസിലയന്‍ മാഫിയയുടെ ഈറ്റില്ലമായ പലേര്‍മോ മേഖലയില്‍ കഴിഞ്ഞ ദിവസം നടത്തിയ നടപടികളില്‍ കുറ്റവാളി കുടുംബങ്ങളില്‍ ഉള്‍പ്പെട്ട 46 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ മുതിര്‍ന്ന മാഫിയാ തലവന്മാരും ഉള്‍പ്പെടും. പലേര്‍മോ മേഖലയിലെ കൗണ്‍സില്‍ നേതാവായ എണ്‍പതുകാരന്‍ സെറ്റിമിയോ മിനിയോയാണ് അറസ്റ്റിലായവരില്‍ വമ്പന്‍. 'കുപ്പോള' എന്ന് മാഫിയാ ഭാഷയില്‍ പറയുന്ന കൗണ്‍സില്‍ പ്രദേശത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടി കുറ്റവാളി കുടുംബംങ്ങളുടെ പ്രാതിനിധ്യത്തില്‍ രൂപീകരിച്ച സംവിധാനമാണ്.