News Crime

2008ലെ ജയ്പുര്‍ സ്‌ഫോടന പരമ്പര; നാല് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരര്‍ക്ക് വധശിക്ഷ

ന്യൂഡല്‍ഹി: 2008ല്‍ 80 പേരുടെ മരണത്തിനിടയാക്കിയ ജയ്പുര്‍ സ്‌ഫോടന പരമ്പര കേസിലെ നാല് പ്രതികള്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ സര്‍വാര്‍ ആസ്മി, മൊഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവര്‍ക്കാണ് രാജസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചത്. കേസിലെ അഞ്ചാം പ്രതി ഷഹബാസ് ഹുസ്സൈനെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. സ്‌ഫോടന പരമ്പരയിലെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശി ആതിഫ് അമീനും, മൊഹമ്മദ് സജ്ജാദ് എന്ന ഭീകരനും ഡല്‍ഹിയിലെ ബട്‌ലാ ഹൗസില്‍ 2008 സെപ്റ്റംബറില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. വധശിക്ഷ ലഭിച്ച നാലുപേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.