News Crime

നിക്ഷേപ തട്ടിപ്പു കേസ്: കല്ലട്ര മാഹിന്റെ മൊഴി രേഖപ്പെടുത്തി

കാസര്‍കോട്: നിക്ഷേപ തട്ടിപ്പു കേസില്‍ പ്രത്യേക അന്വേഷണ സംഘം കല്ലട്ര മാഹിന്റെ മൊഴി രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം നിയോഗിച്ച മധ്യസ്ഥനായിരുന്നു കല്ലട്ര മാഹിന്‍. കേസുമായി ബന്ധപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ ആശ്രയിച്ച് തുടര്‍ നടപടി കൈക്കൊള്ളാമെന്ന നിലപാടിലാണ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം.