News Crime

ആത്മഹത്യാ ശ്രമം: ജോളിക്ക് നിയമത്തിലെ ഇളവ് ലഭിച്ചേക്കില്ലെന്ന് നിയമവിദഗ്ധര്‍

കോഴിക്കോട്: മാനസിക സമ്മര്‍ദ്ദമല്ല കാരണമെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ആത്മഹത്യാശ്രമത്തിന് കേസെടുക്കാവൂ എന്ന നിയമത്തിലെ ഇളവ് ജോളിക്ക് ലഭിച്ചേക്കില്ലെന്ന് നിയമ വിദഗ്ധര്‍. കൂടത്തായ് കേസിലെ വിചാരണയില്‍ നിന്ന് രക്ഷപ്പെടാനും സാക്ഷികളെ സമ്മര്‍ദ്ദത്തിലാക്കാനുമാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.