News Crime

കഠിനംകുളം കൂട്ടബലാത്സഗക്കേസില്‍ ഒളിവിലായിരുന്ന പ്രതി നൗഫലും കസ്റ്റഡിയില്‍

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സഗക്കേസില്‍ ഒളിവിലായിരുന്ന പ്രതി നൗഫലും കസ്റ്റഡിയില്‍. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷാ ഉടമയായ നൗഫല്‍ കൂടി കസ്റ്റഡിയിലായതോടെ കേസിലെ 7 പ്രതികളും പിടിയിലായി. യുവതിയെ ഭര്‍ത്താവിന്റെ അറിവോടെ മറ്റ് നാല് പ്രതികളും ഒരേ സമയം ആക്രമിച്ചെന്ന് കണ്ടെത്തല്‍. ഗൂഢാലോചനക്ക് ശക്തമായ തെളിവുകള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു.